21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 11, 2024
September 8, 2024
August 4, 2024
March 21, 2024
March 8, 2024
February 5, 2024
January 9, 2024
November 17, 2023
November 12, 2023
September 2, 2023

ലൈഫ് വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴുവര്‍ഷമാക്കി; ഉത്തരവ് പുറത്തിറങ്ങി

Janayugom Webdesk
തിരുവനന്തപുരം
September 8, 2024 10:10 am

ലൈഫ് ഭവന പദ്ധതി വഴി ലഭിച്ച വീട് വില്‍ക്കാനുള്ള സമയപരിധി വര്‍ഷമായി കുറച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മുമ്പ് ഇത് പത്തുവർഷമായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

നിലവിൽ ധനസഹായം ലഭിച്ച് ഏഴ് വർഷം കഴിഞ്ഞവർക്ക് ശേഷിക്കുന്ന കാലയളവിലെ കരാർ റദ്ദ് ചെയ്ത് നൽകാനും സ്ഥലത്തിന്റെ രേഖകൾ വാങ്ങി വച്ചിട്ടുണ്ടെങ്കിൽ തിരികെ നൽകാനും ആവശ്യമായ നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അടിയന്തരമായി നൽകണമെന്നും ഉത്തരവിൽ പറയുന്നു. എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ മന്ത്രി എം ബി രാജേഷ് ഇതു സംബന്ധിച്ച പൊതുതീരുമാനം പ്രഖ്യാപിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.