സമയമാകുമ്പോള്‍ സംവരണം എടുത്തുമാറ്റുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്തരമൊരുചിന്തയില്ലെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ സര്‍കലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നിതിനിടെയാണ് സംവരണവിഷയത്തില്‍ രാഹുല്‍ പ്രതികരിച്ചത്.
ഇന്ത്യ നീതിയുക്തമായ സ്ഥലമാകുമ്പോള്‍ സംവരണം ഒഴിവാക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കും. എന്നാല്‍ നിലവിലെ സാഹചര്യം അങ്ങനെയല്ല’രാഹുല്‍ പറഞ്ഞു. നിലവിലെ സാമ്പത്തികാവസ്ഥയില്‍ ആദിവാസി വിഭാഗത്തിന് നൂറ് രൂപയില്‍ പത്തുപൈസമാത്രമാണ് ലഭിക്കുന്നത്. ദളിത് വിഭാഗത്തിനും ഒബിസിക്കും ലഭിക്കുന്നത് അഞ്ചുരൂപയും.അവര്‍ക്കാര്‍ക്കും അര്‍ഹമായ വിഹിതം ലഭിക്കുന്നില്ലെന്നതാണ് യാഥര്‍ഥ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 90ശതമാനം ജനങ്ങള്‍ക്കും ഇതിന്റെ ഭാഗമാകാന്‍ കഴിയുന്നില്ല.
ഇന്ത്യയിലെ എല്ലാ വ്യവസായ പ്രമുഖരുടെയും പട്ടിക പരിശോധിച്ചാല്‍ അത് മനസിലാകും. താന്‍ പരിശോധിച്ചപ്പോള്‍ അതില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരെയും ഒബിസി വിഭാഗത്തില്‍പ്പെട്ടവരെയും കണ്ടില്ല. ആദ്യ 200 പേരില്‍ ഒരാള്‍ ഒബിസിയാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് രാഹുല്‍ പറഞ്ഞു.നമ്മിളിപ്പോഴും രോഗലക്ഷണത്തിന് ചികിത്സ നല്‍കുന്നില്ല. ഇതാണ് പ്രധാനപ്രശ്‌നം.ഈ സാഹചര്യത്തില്‍ സംവരണം മാത്രമല്ല ഏക പോംവഴി, മറ്റുവഴികളും ഉണ്ട്.നമ്മള്‍ എന്തുതെറ്റാണ് ചെയ്തതെന്ന് പറയുന്ന ഉയര്‍ന്നജാതിയില്‍പ്പെട്ട ഒരുപാട് ആളുകള്‍ ഉണ്ട് രാഹുല്‍ പറഞ്ഞു.
നിങ്ങള്‍ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് ചിന്തിക്കൂ, നമ്മുടെ ഭരണകാര്യങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കൂ എന്നാണ് പറയാനുള്ളത്.ബിജെപി യൂണിഫോം സിവില്‍ കോഡ് മുന്നോട്ടുവെക്കുന്നുണ്ട്. അത് ഇതുവരെ എന്താണെന്ന് കണ്ടിട്ടില്ല. അവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അറിയില്ല.
ഇങ്ങനെയുള്ള ഒന്നിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്‍ കാര്യമില്ല. അതുപുറത്തുവരുമ്പോള്‍ അതെന്താണെന്ന് പരിശോധിച്ച ശേഷം മറുപടി പറയാം,ഇന്ത്യസഖ്യത്തിലെ അംഗങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പലകാര്യങ്ങളിലും ഒന്നിച്ചനില്‍ക്കുന്നു. രാജ്യത്തെ ഭരണഘടനസംരക്ഷിക്കപ്പെടണം എന്നതാണ് അതിലൊന്ന്. ജാതി സെന്‍സസ് വിഷയത്തില്‍ ഭൂരിഭാഗം പേരും യോജിക്കന്നു.
ഇന്ത്യയിലെ എല്ലാ ബിസിനസും നിയന്ത്രിക്കുന്നത് അംബാനിയും അദാനിയുമാകരുതെന്ന കാര്യത്തിലും ഞങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നു. വിവിധ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഒരു മുന്നണി സംവിധാനത്തിന്റെ ഭാഗമാകുമ്പോള്‍ ചില കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാകും. അതില്‍ തെറ്റൊന്നുമില്ല. ഇത്തരം സംവിധാനങ്ങളുടെ ഭാഗമായി പലപ്പോഴും വിജയകരമായ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് അതിന് വീണ്ടും കഴിയുമെന്നും രാഹുല്‍ പറഞ്ഞു.
i
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.