25 December 2025, Thursday

Related news

November 6, 2025
September 24, 2025
September 19, 2025
September 16, 2025
September 2, 2025
August 18, 2025
July 16, 2025
June 30, 2025
June 28, 2025
June 20, 2025

ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2024 12:06 pm

ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ്. സുപ്രീംകോടതി നിര്‍ദ്ദേശിച്ച സമയപരിധിക്കുശേഷവും പണിമുടക്കില്‍ തന്നെയാണവര്‍.കൊല്ലപ്പെട്ട ജൂനിയർ ഡോക്‌ടർക്ക്‌ നീതി ഉറപ്പാക്കണം,കേസ് അട്ടിമറിക്കാൻ ശ്രമിച്ച എല്ലാവരെയും പിടികൂടണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

സാൾട്ട്‌ലേക്കിലെ ആരോഗ്യ ഭവനിലേക്ക് ഡോക്‌ടർമാർ മാർച്ച് നടത്തി.സമരം പിൻവലിക്കാൻ സുപ്രീംകോടതി നിർദേശിച്ച ചൊവ്വാഴ്‌ച അഞ്ച്‌ മണിക്കുള്ളിൽ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന നിലപാടിലായിരുന്നു ഡോക്‌ടർമാർ.

ആരോഗ്യ സെക്രട്ടറി, ഡയറക്‌ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ രാജിവയ്ക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചിട്ടുണ്ട്‌. ആശുപത്രിയിൽ അപകടകരമായ അന്തരീക്ഷം സൃഷ്ടിച്ചു എന്നാരോപിച്ച്‌ 51 ഡോക്ടർമാർക്ക് അധികൃതർ നോട്ടീസ് നൽകി. സിബിഐ കസ്റ്റഡിയിൽ കഴിയുന്ന ആർ ജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.