21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

ലോകം മുഴുവന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2024 1:01 pm

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്.ലോകം മുഴുവന്‍ സഞ്ചരിച്ച് എല്ലാ രാജ്യങ്ങളിലും സമാധാനം കൊണ്ടുവരാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോഡി മണിപ്പൂരില്‍ സന്ദര്‍ശനം നടത്താതിനെയും കോൺഗ്രസ് വിമര്‍ശിച്ചു. മണിപ്പൂരിനെ മോ‍ി സംഘര്‍ഷത്തിന് വിട്ടുകൊടുത്തെന്നും കോൺഗ്രസ് ആരോപിച്ചു.

ജനാധിപത്യം ഒരു ഉന്നത ക്രമമാണ്. സംസ്ഥാനത്തെ നിയമവാഴ്‌ച തന്നെ തകർന്നിരിക്കുകയാണെന്ന് പാര്‍ട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 15 വർഷത്തിനുള്ളിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് 15 മാസത്തിനുള്ളിൽ താൻ ചെയ്യുമെന്നാണ് പ്രധാനമന്ത്രി മണിപ്പൂരിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനം. തീർച്ചയായും തെരഞ്ഞെടുപ്പ് കഴിഞ്ഞ് 15 മാസത്തിനുള്ളിൽ അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളെ ആക്രമണത്തിന് വിട്ടുകൊടുത്തുവെന്നും രമേശ് പറഞ്ഞു. എന്ന് അവസാനിക്കും എന്നറിയാതെ ഇപ്പോഴും മണിപ്പൂരില്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് ഭരണഘടനയുടെ അടിസ്ഥാനത്തിലുളള ഭരണത്തില്‍ തകർച്ചയുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നിട്ടും മിസ്റ്റർ നരേന്ദ്ര മോഡി അനങ്ങുന്നില്ലെന്ന് രമേശ് എക്‌സിലെ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.ഒരു വർഷത്തിലേറെയായി മണിപ്പൂര്‍ സംഘര്‍ഷഭരിതമാണ്. ഇംഫാലിലെ ജനങ്ങള്‍ ഇന്ന് മോദിയുടെ പോസ്റ്ററുകൾ കീറുകയാണെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിൽ അക്രമം രൂക്ഷമായ സാഹചര്യത്തിലാണ് ജയറാം രമേശ് ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

വിദ്യാർഥികളുടെ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇൻ്റർനെറ്റ് സേവനങ്ങള്‍ നിർത്തിവച്ചു.അഞ്ച് ദിവസത്തേക്കാണ് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗം തടയാനുളള നടപടിയും ആഭ്യന്തര വകുപ്പ് സ്വീകരിച്ചുകഴിഞ്ഞു. 

വിദ്വേഷം പരത്തുന്ന ചിത്രങ്ങൾ, പ്രസംഗങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കാതിരിക്കാനാണ് സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.കൂടാതെ മണിപ്പൂരിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞയും സര്‍ക്കാര്‍ ഏർപ്പെടുത്തി. ആളുകൾ വീടിന് പുറത്ത് ഇറങ്ങുന്നത് തടയുന്ന ഒരു അനിശ്ചിതകാല കർഫ്യൂ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തൗബാലിലും ബിഎൻഎസ്എസിൻ്റെ സെക്ഷൻ 163 (2) പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.