9 February 2026, Monday

ടീൻ ഇന്ത്യ ഗ്ലാം വേൾഡിന്റെ ആദ്യ സുന്ദരിപ്പട്ടം സെന്റ് തെരേസാസ് സ്കൂൾ വിദ്യാർത്ഥിനിക്ക്

Janayugom Webdesk
September 11, 2024 5:46 pm

ഇന്ത്യയൊട്ടാകെ ഉള്ള മത്സരാർത്ഥികളിൽ നിന്നുമാണ് എറണാകുളം മുളവുകാട് സ്വദേശിനി വിജയിയായത്- ടീൻ ഇന്ത്യ ഗ്ലാം വേൾഡിന്റെ ആദ്യ വിജയിയായി സെന്റ് തെരേസാസ് സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഇഷാനി ലൈജു. എറണാകുളം മുളവുകാട് സ്വദേശി ലൈജു ബാഹുലേയന്റെയും ടെൽമ ലൈജുവിന്റെയും മകളാണ് ഇഷാനി ലൈജു. കേരളത്തിന്‌ അകത്തും പുറത്തും ആയി നടന്ന സൗന്ദര്യ മത്സരങ്ങളിൽ നിരവധി വിജയം കരസ്ഥമാക്കിയിട്ടുണ്ട് ഇഷാനി ലൈജു.

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ അജിത് പെഗാസസ് ഷോ ഡയറക്ടർ ആയ ടീൻ ഇന്ത്യ ഗ്ലാം വേൾഡിന്റെ കിരീടധാരണ ചടങ്ങ് നടന്നത് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ ആയിരുന്നു. ബിസിനസ്‌, സിനിമ മേഖലകളിൽ നിന്നും നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. നിരവധി രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ടീം ഗ്ലാം വേൾഡ് ബ്യൂട്ടി പേജന്റ് ഷോയുടെ ഇന്ത്യയിൽ നിന്നുള്ള വിജയിയാണ് ഇഷാനി. ഇന്ത്യ, ശ്രീലങ്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ മത്സരങ്ങൾ നിലവിൽ കഴിഞ്ഞിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിജയികൾ കൂടി മത്സരിക്കുന്ന ഗ്രാൻഡ് ഫിനാലെ ഈ വരുന്ന നവംബറിൽ കൊച്ചിയിലാണ്.

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.