21 December 2024, Saturday
KSFE Galaxy Chits Banner 2

കെ സി ദാമുമാസ്റ്റർ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ് നേതാവ്: സി പി മുരളി

Janayugom Webdesk
കൂത്തുപറമ്പ്
September 11, 2024 7:03 pm

ലാളിത്യം മുഖമുദ്രയാക്കിയ സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ സി ദാമുമാസ്റ്റരെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിപി മുരളി. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ആദർശം മുറുകെപ്പിടിച്ച് മരണംവരെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി ജീവിച്ച ദാമു മാസ്റ്റരെ ഏവർക്കും മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദാമു മാസ്റ്ററുടെ 14ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ചിറ്റാരിപ്പറമ്പിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ വി ശ്രീധരൻ അധ്യക്ഷനായി.

സിപിഐ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി സി വിജയൻ, അസിസ്റ്റന്റ് സെക്രട്ടറി എം വിനോദൻ, എൻ ബാലൻ , ടി സാവിത്രി, കെ സി അജിത് കുമാർ, ചിറ്റാരിപ്പറമ്പ ലോക്കൽ സെക്രട്ടറി പി ജിതേഷ് തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.