21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

പിക്നിക്കിന് പോയ രണ്ട് സൈനികർക്കെതിരെ ആക്രമണം

Janayugom Webdesk
മധ്യപ്രദേശ്
September 11, 2024 10:03 pm

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വിനോദയാത്രയ്ക്ക് പോയ രണ്ട് യുവ സൈനികരെയും അവരുടെ വനിതാ സുഹൃത്തുക്കളെയും കുറ്റവാളികള്‍ ആക്രമിക്കുകയും സ്ത്രീകളിലൊരാളെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പൊലീസ്.

ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മോവ് മണ്ഡലേശ്വര്‍ റോഡിലെ പിക്‌നിക് സ്‌പോട്ടിന് സമീപം 7 അജ്ഞാതരായ ആളുകള്‍ എത്തുകയും കാറിനുള്ളില്‍ ഇരിക്കുകയായിരുന്ന സൈനികരില്‍ ഒരാളെയും വനിതാ സുഹൃത്തുക്കളെയും മര്‍ദ്ദിക്കുകയുമായിരുന്നു.

കാറിന് പുറത്ത് നില്‍ക്കുകയായിരുന്ന രണ്ടാമത്തെ സൈനികന്‍ സംഭവം തങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു.

പൊലീസിനെ കണ്ട കുറ്റവാളികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.രാവിലെ 6.30ഓടെ പരിക്കേറ്റ 4 പേരെയും വൈദ്യ പരിശോധനയ്ക്കായി മോവ് സിവില്‍ ആശുപത്രിയില്‍ എത്തിച്ചു.ഇവരുടെ ശരീരത്തില്‍ പരിക്കേറ്റതിന്റെ അടയാളമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.മോഷണം,ബലാത്സംഗം,ആയുധ നിയമം എന്നിവയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നാല് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കുറ്റവാളികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇന്‍ഡോര്‍ റൂറല്‍ എസ്പി ഹിതിക വാസല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.