23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 24, 2024
September 24, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024

ഓണസമൃദ്ധിയുമായി കൃഷിഭവന്‍ ഓണച്ചന്തകള്‍

Janayugom Webdesk
കടലുണ്ടി
September 12, 2024 2:02 pm

കടലുണ്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ‘ഓണസമൃദ്ധി 2024’ കർഷക ചന്ത മണ്ണൂർ വളവിൽ പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ ബിന്ദു പച്ചാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻന്മാരായ മുരളി മുണ്ടെങ്ങാട്ട്, സുഷമ ടി, അജിത വി എസ്സ്, മണ്ണൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജയപ്രകാശ്, കുന്നത്ത് വേണു, പാതിരക്കാട്ട് കൃഷ്ണൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഫെബിത സ്വാഗതവും സ്മിതാ ഗണേശ് നന്ദിയും പറഞ്ഞു.
താമരശ്ശേരി: ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷക ചന്ത കൃഷിഭവൻ ഓഫീസ് പരിസരത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക ഉല്പന്നങ്ങൾക്ക് വിപണിയൊരുക്കുന്നതിന് കാർഷിക വികസന ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന ഓണസമൃദ്ധികർഷക ചന്തയുടെ ഭാഗമായാണ് താമരശ്ശേരിയിൽ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചത്.
14 വരെ ചന്ത തുറന്നു പ്രവർത്തിക്കും. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാബീവി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം ടി അയൂബ് ഖാൻ, ജോസഫ് മാത്യു, കെ മഞ്ജിത, വാർഡ് മെമ്പർ ആർഷ്യ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കായണ്ണ ബസാർ: കായണ്ണ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പച്ചക്കറി ചന്ത “ഓണ സമൃദ്ധി 2024” കായണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ സി ശരൺ അധ്യക്ഷനായി. പി സി കരുണാകരൻ മാസ്റ്റർ, രാജഗോപാലൻ മാസ്റ്റർ, ടി കെ രവി, ഗംഗാധരൻ നായർ, സത്യനാരായണൻ കവിലിശ്ശേരി, പി പി ശ്രീധരൻ, ഇ ടി സനീഷ് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഷെറിൻ സ്വാഗതവും, കൃഷി അസിസ്റ്റന്റ് അജിത്ത് കുമാർ നന്ദി പറഞ്ഞു.
കുരുവട്ടൂർ: കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പറമ്പിൽ ബസാറിൽ ഓണത്തോട് അനുബന്ധിച്ച് കർഷകചന്ത തുടങ്ങി. കർഷകരിൽ നിന്നും പഴം പച്ചക്കറി എന്നിവ 30 ശതമാനം അധിക വിലയിൽ സംഭരിച്ച് വിപണിയിൽ സൗജന്യ നിരക്കിൽ ലഭ്യമാക്കുകയാണ് ഓണം വിപണിയിലൂടെ നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത എ കർഷകചന്ത ഉദ്ഘാടനം ചെയ്തു. നാലുദിവസം ചന്ത തുടരും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശശിധരൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സിന്ധു പ്രദോഷ്, യു പി സോമനാഥൻ, ഗ്രാമപഞ്ചായത്ത് അംഗം നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ രമ്യ സ്വാഗതവും പ്രമീളൻ നന്ദിയും പറഞ്ഞു.

കൊയിലാണ്ടി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി കാർഷിക ചന്ത 2024–25 കൊയിലാണ്ടി മുൻസിപ്പൽ കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ടൗൺഹാൾ പരിസരത്ത് ആരംഭിച്ച പഴം പച്ചക്കറി വിപണന കേന്ദ്രം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര അധ്യക്ഷയായിരുന്നു.
കർഷർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് വിപണി കണ്ടെത്തുന്നതോടൊപ്പം പൊതു ജനങ്ങൾക്ക് ന്യായ വിലയിൽ പച്ചക്കറി ലഭ്യമാക്കുകയുമാണ് വിപണന കേന്ദ്രം ലക്ഷ്യമിടുന്നത് ഇടനിലക്കാരില്ലാതെ കർഷകർക്ക് ലാഭം നേടാനും ഇതുവഴി സാധിക്കും. 

11 മുതൽ 14 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. കൗൺസിലർമാരായ പി രത്നവല്ലി, വി പി ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, കൃഷി ഓഫീസർ പി വിദ്യ, കാർഷിക വികസനസമിതി അംഗങ്ങളായ പി കെ ഭരതൻ, ശ്രീധരൻ കന്മനകണ്ടി, മാധവൻ, കർഷക പ്രതിനിധികൾ അസ്സിസ്റ്റന്റ് കൃഷിഓഫീസർ രജീഷ് കുമാർ എന്നിവർ സംസാരിച്ചു.
മുക്കം: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണചന്ത മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ അഡ്വ. കെ പി ചാന്ദിനി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ, കൗൺസിലർമാരായ ശിവശങ്കരൻ വളപ്പിൽ, പി ജോഷില, എം വി രജനി, ബിന്നി മനോജ്, കൃഷി ഓഫീസർട്ടിൻ സിടോം, കുടംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സി ടി രജിത എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.