25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 10, 2024
November 5, 2024
October 29, 2024
October 26, 2024
October 25, 2024
October 24, 2024
October 19, 2024
October 19, 2024
October 17, 2024

മാക്കൂട്ടം ചുരം റോഡിൽ അപകടം തുടർക്കഥയാകുന്നു: വനത്തിൽ യാത്രക്കാർ കുടുങ്ങിക്കിടന്നത് എട്ടുമണിക്കൂർ

Janayugom Webdesk
ഇരിട്ടി
September 12, 2024 2:16 pm

മാക്കൂട്ടം ചുരം റോഡിൽ രണ്ട് ലോറികൾ നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് മണിക്കൂറോളം ചുരം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 3 മണിയോടെ മാക്കൂട്ടം ചുരത്തിലെ മെതിയടി പാറയിലെ വളവിലാണ് അപകടം നടന്നത് . കർണ്ണാടകയിൽ നിന്നും കണ്ണൂർ വളപട്ടണത്തേക്ക് മരവുമായി വന്ന ലോറി വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. വലിയ വളവിൽ മറ്റ് വാഹനങ്ങൾക്ക് തിരിഞ്ഞു കയറാൻ കഴിയാതെവന്നതോടെ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു . ബൈക്കുകൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന വഴിയിലൂടെ കോഴിയുമായി വന്ന പിക്കപ്പ് വാൻ കടന്നുപോകാൻ ശ്രമിച്ചതിൽ പിക്കപ്പ് വാനും അപകടത്തിൽ പെട്ടതോടെ ബൈക്കുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്തവിധം റോഡ് മുഴുവൻ ബ്ലോക്കായി . വീരാജ്പേട്ടയിൽ നിന്നും എത്തിയ റിക്കവറി വാഹനം ഉപയോഗിച്ച് പിക്കപ്പ് വാൻ വലിച്ചുമാറ്റിയെങ്കിലും ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു. വള്ളിത്തോടു നിന്നും എത്തിയ വലിയ ക്രയിൻ ഉപയോഗിച്ച് 11 മണിയോടെ മറിഞ്ഞ ലോറി നിവർത്തി11.15 ഓടെയാണ് ആദ്യ വാഹനം കടത്തിവിട്ടത്. 

ആദ്യ അരമണിക്കൂറിൽ വീരാജ്പേട്ട ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് കടത്തിവിട്ടത് . കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കർണ്ണാടക ചെക്പോസ്റ്റുകളിൽ പൊലീസ് തടഞ്ഞിട്ടിരുന്നു. ഏകദേശം ഒരുമണിക്കൂറിന് ശേഷമാണ് ചുരത്തിലെ ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കഴഞ്ഞത്.ബാംഗ്ലൂർ മൈസൂർ തുടങ്ങിയ സ്ഥലത്തുനിന്നും ഓണാവധിക്ക് വന്ന യാത്രക്കാരനാണ് മണിക്കൂറുകൾ വനത്തിൽ കുടുങ്ങിയത് . 40 ൽ അധികം ടുറിസ്റ്റ് ബസുകളും കെ എസ് ആർ ടി സി ബസുകളും സ്വകര്യവാഹനങ്ങൾ ഉൾപ്പടെ പെരുമ്പാടിവരെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപെട്ടത്. മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടതോടെ ഏകദേശം നാലുമണിയോടെ യാത്രക്കാർ ചുരത്തിലൂടെ കാൽനടയായി കൂട്ടുപുഴയിൽ എത്തുകയായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാൻ ഫോൺ നെറ്റ്‌വർക്ക് ഇല്ലാതെ കുടിവെള്ളം പോലും ലഭിക്കാതെയാണ് ദീർഘദൂര യാത്രക്കാർ മണിക്കൂറുകളോളം ബസിൽ കഴിച്ചുകൂട്ടിയത്. ഇരിട്ടി ഭാഗത്തേക്ക് എത്തേണ്ട പഴം പച്ചക്കറി വാഹനങ്ങളും ചുരത്തിൽ കുടുങ്ങി കിടന്നു.വീരജപേട്ടയിൽ നിന്നും ഉൾപ്പെടെ നിരവധി ആളുകൾ യാത്രചെയ്യുന്ന മട്ടന്നൂർ എയർപോർട്ടിൽ നിന്നും യാത്രചെയ്യണ്ട യാത്രക്കാരും ബ്ലോക്കിൽ കുടുങ്ങി യാത്ര മുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.