20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 7, 2025
April 4, 2025
April 2, 2025
April 1, 2025
March 28, 2025
March 27, 2025
March 25, 2025
March 24, 2025
March 24, 2025

മിഷേല്‍ ഷാജിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
September 13, 2024 12:38 pm

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിതാവ് ഷാജി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അതേസമയം അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

2017 മാര്‍ച്ച് അഞ്ചിനാണ് ഷാജി വര്‍ഗീസിന്റെ മകള്‍ മിഷേലിനെ കൊച്ചിയില്‍ നിന്നും കാണാതായത്. കച്ചേരിപ്പടിയിലെ സെന്റ് തെരേസാസ് ഹോസ്റ്റലില്‍ താമസിച്ച് സ്വകാര്യ കോളജില്‍ സിഎയ്ക്ക് പഠിക്കുകയായിരുന്നു മിഷേല്‍. കാണാതായതിന് പിറ്റേ ദിവസം ആറുമണിയോടെ കൊച്ചി കായലിലെ ഐലന്റ് വാര്‍ഫില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.