22 January 2026, Thursday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

സുഭദ്ര വധക്കേസ്;കേസിൽ നിർണാക കണ്ടെത്തൽ

Janayugom Webdesk
ആലപ്പുഴ
September 13, 2024 7:08 pm

സുഭദ്ര വധക്കേസില്‍ പുതിയ കണ്ടെത്തല്‍.ഇപ്പോള്‍ അറസ്റ്റിലായ പ്രതികളുടെ സുഹൃത്തിനും കൃത്യത്തില്‍ പങ്കുണ്ടന്ന് തെളിഞ്ഞു.ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.ദമ്പതികളുടെ സുഹൃത്തായ റൈനോള്‍ഡാണ് അറസ്റ്റിലായത്.ഇവര്‍ മൂന്നുപേരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി സുഭദ്രയെ കോര്‍ത്തുശ്ശേരിയിലുള്ള വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വയോധികയുടെ ആഭരണങ്ങള്‍ കൈക്കലാക്കാനാണ് ഇവര്‍ കൃത്യം നടത്തിയത്.ഓഗസ്റ്റ് 4 മുതല്‍ വിവിധ ദിവസങ്ങളില്‍ ഉറക്കഗുളിക നല്‍കി ബോധം കെടുത്തി സുഭദ്രയുടെ സ്വര്‍ണാഭരണങ്ങള്‍ ഓരോന്നായി മോഷ്ടിച്ചെടുത്തു.ഓഗസ്റ്റ് 7ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട സുഭദ്ര അത് തിരികെ നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു.ഇതോടെ മൂവരും ചേര്‍ന്ന് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.