12 December 2025, Friday

അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി

Janayugom Webdesk
ന്യൂഡല്‍ഹി
September 13, 2024 7:52 pm

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിമോചിതനായി.മദ്യനയ അഴിമതി കേസില്‍ കഴിഞ്ഞ അഞ്ചര മാസമായി ജയിലില്‍ കഴിയുന്ന കെജ്രിവാളിന് സുപ്രീം കോടതി ഇന്ന് ജാമ്യം അനുവിക്കുകയായിരുന്നു.കനതത് മഴയെ അവഗണിച്ച് നിരവധി ആംആദ്മി പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിക്കാനായി തിഹാര്‍ ജയിലിന് പുറത്ത് കാത്ത് നിന്നത്.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍,ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,എംപി സഞ്ചയ് സിംഗ് എന്നിവരും മുഖ്യമന്ത്രിയെ സ്വീകരിക്കാനായി എത്തിയിരുന്നു.

ജയിലിന് പുറത്ത് തന്നെ സ്വീകരിക്കാനെത്തിയ എല്ലാ ആംആദ്മി പ്രവര്‍ത്തകരെയും അരവിന്ദ് കെജ്രിവാള്‍ അഭിസംബോധന ചെയ്തു.ഈ കനത്ത മഴയിലും തന്നെ സ്വീകരിക്കാനായി ഇത്രയും പേര്‍ ഇവിടെയത്തി.അതിന് എല്ലാവരോടും നന്ദിയുണ്ട്.തന്റെ ജീവിതം രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.ഈ ജീവിതത്തില്‍ ഒട്ടേറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ടുണ്ട്.എന്നാല്‍ സത്യത്തിന്റെ പാതയിലൂടെ നടന്നതിനാല്‍ ദൈവം എപ്പോഴും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.