21 December 2025, Sunday

Related news

September 8, 2025
September 7, 2025
September 7, 2025
September 7, 2025
September 6, 2025
September 6, 2025
September 5, 2025
September 5, 2025
September 5, 2025
September 4, 2025

തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി നാട്; ഇന്ന് ഉത്രാടപ്പാച്ചില്‍

Janayugom Webdesk
തിരുവനന്തപുരം
September 14, 2024 9:12 am

തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണക്കോടി എടുക്കാനും തിരുവോണസദ്യക്കുള്ള സാധനങ്ങള്‍ വാങ്ങാനും പൂക്കള്‍വാങ്ങാനും ഇന്ന് കടകളിലേക്കില്‍ വന്‍ തിരക്കായിരിക്കും. ഇന്നാണ് ഉത്രാടപ്പാച്ചില്‍. പ്രധാന റോഡുകളിലും ഇടറോഡുകളിലും തുറന്ന വാഹനത്തിലും പച്ചക്കറി വില്‍പ്പനയുമുണ്ട്. വയനാട് ദുരന്തത്തെ തുടർന്ന് സർക്കാരിന്റെ ഔദ്യോഗിക ഓണാഘോഷമില്ലെങ്കിലും വിപണിയിലെ തിരക്കിനെ അതൊന്നും ബാധിച്ചിട്ടില്ലെന്ന് കാണാന്‍ സാധിക്കും. പലവ്യഞ്ജനങ്ങൾ,​ പച്ചക്കറികൾ,​ പൂക്കൾ,​ വസ്ത്രങ്ങൾ,​ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് ഓണക്കച്ചവടത്തിൽ മുൻപന്തിയിലുള്ളത്.

നാടന്‍ പച്ചക്കറികളുമായി നാട്ടുചന്തകളും പച്ചക്കറി സ്റ്റാളുകളും തുറന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടലാണ് നടത്തിയത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തി. സപ്ലൈകോയുടെ 14 ജില്ലാ ചന്തകളിലും 77 താലൂക്ക് ചന്തകളിലും നിയമസഭ മണ്ഡല ചന്തകളിലും വലിയ തിരക്കാണ്.
സപ്ലൈകോ ചന്ത അഞ്ചുമുതലും സഹകരണച്ചന്ത ആറിനും ആരംഭിച്ചിരുന്നു. കൃഷിവകുപ്പ് 2000 പച്ചക്കറി ചന്ത തുറന്നു. ഇവിടെ പച്ചക്കറിക്ക് 30 ശതമാനം വിലക്കുറവാണുള്ളത്. കര്‍ഷകരില്‍നിന്ന് പൊതുവിപണിയേക്കാള്‍ പത്തുശതമാനം അധികവില നല്‍കി സംഭരിച്ച പച്ചക്കറികളാണ് കൂടുതലുമുള്ളത്.

കുടുംബശ്രീ നേതൃത്വത്തിലും സംസ്ഥാനത്തുടനീളം ചന്തകള്‍ ആരംഭിച്ചു. എല്ലാ ചന്തകളും ശനി വൈകിട്ടോടെ സമാപിക്കും. 7500 ടണ്‍ പൂക്കളാണ് കേരളത്തിന്റെ പാടങ്ങളില്‍ നിന്ന് വിപണിയിലേക്ക് എത്തിയത്. മില്‍മ 125 ലക്ഷം ലിറ്റര്‍ പാലും അധികമായി വിതരണത്തിന് എത്തിച്ചു. സദ്യ ബുക്കിംഗ് ഉള്ളതിനാൽ നഗരങ്ങളിലെ ഹോട്ടൽ അടുക്കളകൾ പുലർച്ച മുതലേ സജീവമാണ്. 

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.