22 January 2026, Thursday

Related news

January 6, 2026
December 30, 2025
December 30, 2025
December 12, 2025
November 29, 2025
November 29, 2025
November 26, 2025
November 24, 2025
November 4, 2025
November 1, 2025

മന്ത്രവാദം നടത്തിയെന്ന ആരോപണം: കുടുംബത്തിലെ അഞ്ച് പേരെ തല്ലിക്കൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2024 4:04 pm

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഈറ്റ്കലിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു.കർക്കലച്ചി (43),കണ്ണ (34),ഇയാളുടെ ഭാര്യമാരായ മൗസം ബിരി, മൗസം ബുച്ച (34), മൗസം അർജോ (32) എന്നിവരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. 

സവ്‌ലം രാജേഷ് , സവ്‌ലം ഹിദ്മ, കരം സത്യം, കുഞ്ഞം മുകേഷ്, പൊടിയം എങ്ക എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു.വടിവാളുകൾ ഉപയോഗിച്ച് ഞായറാഴ്ചയായിരുന്നു ആക്രമണം നടന്നത്. അഞ്ചുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെടുകയായിരുന്നു.

ഗ്രാമത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ടവരെ ലക്ഷ്യംവെച്ച് ആക്രമണത്തിനിരയായ കുടുംബം മന്ത്രവാദം നടത്തിയിരുന്നതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു.റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്രാമത്തിൽ ഓരോ ആഴ്ചയും ഒരു കുട്ടിയോ പുരുഷനോ വീതം മന്ത്രവാദത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.