22 December 2025, Monday

Related news

December 14, 2025
November 2, 2025
September 9, 2025
August 28, 2025
August 13, 2025
August 5, 2025
August 1, 2025
July 20, 2025
July 8, 2025
June 7, 2025

രാഹുല്‍ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ശിവസേന എംഎല്‍എ

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2024 7:21 pm

രാഹുല്‍ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ശിവസേന എംഎല്‍എ.രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് പതിനൊന്നു ലക്ഷം രൂപ നല്‍കുമെന്ന്ശിവസേനഎംഎല്‍എ സ‍ഞ്ജയ് ഗെയ്കവാദ്. രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പരാമര്‍ത്തിന് എതിരെയാണ് പരാമര്‍ശം.സ‍ഞ്ജയ് ഗെയ്കവാദിനെ തള്ളി ബിജെപിയും രംഗത്തു വന്നിട്ടുണ്ട്.

പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടിയെന്നും സ‍ഞ്ജയ് പറഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി മാറ്റുമെന്ന് പറഞ്ഞ് ഭരണഘടന അപകടത്തിലാണെന്ന് നുണ പ്രചരിപ്പിച്ചാണ് വോട്ട് തേടിയത്.

അമേരിക്കയിൽ ഡോ.ഭീം റാവു അംബേദ്കർ സ്ഥാപിച്ച സംവരണ സമ്പ്രദായം തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു.രാഹുലിന്റെ നാവിൽ നിന്ന് അത്തരം വാക്കുകൾ വന്നിട്ടുണ്ട്. ആര് അദ്ദേഹത്തിന്റെ നാവ് മുറിച്ചാലും ഞാൻ അവർക്ക് 11 ലക്ഷം രൂപ നൽകും എന്നായിരുന്നു ശിവസേന നേതാവിന്റെ പ്രസ്ഥാവന . ഇന്ത്യയുടെ ഭരണസംവിധാനത്തിലെ ദളിത്, ആദിവാസി ഒബിസി സമുദായങ്ങളുടെ പ്രതിനിധ്യത്തെ വിമര്‍ശിച്ച രാഹുലിന്റെ യുഎസിലെ പരാമർശങ്ങളെ തുടർന്നാണ് ഈ പ്രസ്താവന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.