18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 18, 2024
October 16, 2024
October 9, 2024
September 16, 2024
September 11, 2024
August 19, 2024

ഡോക്ടറെ ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ വെച്ച് യുവാവ് കൈയേറ്റം ചെയ്തതായി പരാതി

Janayugom Webdesk
അമ്പലപ്പുഴ
September 16, 2024 7:40 pm

ഡോക്ടറെ ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ വെച്ച് യുവാവ് കൈയേറ്റം ചെയ്തതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിക്കിടെ ഹൗസ് സർജൻ ഡോ. അഞ്ജലിക്ക് നേരായാണ് കയ്യേറ്റമുണ്ടായത്. തകഴി ശശി ഭവനിൽ ഷൈജു (39) വിനെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായ ഇയാളെ വീട്ടിൽ വീണ് തല പൊട്ടിയതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് ആശുപത്രിയിലെത്തിച്ചത്. 

നെറ്റിയിലെ മുറിവിൽ തുന്നിക്കെട്ടിടുന്നതിനിടെ ഇയാൾ അസഭ്യം പറയുകയും ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഉൾപ്പടെയുള്ളവർ ചേർന്ന് പിടിച്ചു മാറ്റി. ഡോക്ടർ പരാതി അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് മുങ്ങിയ ഇയാളെ പിന്നീട് അമ്പലപ്പുഴ പൊലീസ് പിടികൂടുകയും ഷൈജുവിനെതിരെ കേസെടുക്കുകയുമായിരുന്നു. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു. വാർക്കപ്പണിക്കാരനായ ഷൈജു ക്രിമിനൽ പശ്ചാത്തലമുള്ള ആളല്ലന്ന് നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.