13 January 2026, Tuesday

‘പുതിയ സംഘടനയിൽ ചേരും’; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ

Janayugom Webdesk
തിരുവനന്തപുരം
September 17, 2024 4:36 pm

സിനിമ മേഖലയിൽ നിന്നുള്ള പുതിയ സംഘടനയായ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സി‘നെ പിന്തുണച്ച് സംവിധായകൻ വിനയൻ. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമ സംഘടന നല്ലതാണെന്നും വിനയൻ പറഞ്ഞു. ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകുന്ന സംഘടനയിൽ ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയൻ പറ‍ഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകളേയും തൊഴിലാളികളേയും സംരക്ഷിക്കുന്ന സംഘടനയാവണം. സംഘടനകളെ ഹെെജാക്ക് ചെയ്ത് നേതാക്കൾ സ്വന്തം കാര്യത്തിനായി ഉപയോ​ഗിക്കുന്ന അവസ്ഥ മാറണമെന്നും വിനയൻ കൂട്ടിച്ചേർത്തു.

സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. പ്രാഥമിക ചർച്ചകളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യം. പുതിയ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും വാ​ഗ്ദാനമുണ്ട്. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും കത്തിലുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.