26 December 2025, Friday

Related news

December 22, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 8, 2025

ചിക്കൻപോക്സ്: പള്‍സര്‍ സുനിയുടെ ജയില്‍മോചനം വൈകും

Janayugom Webdesk
കൊച്ചി
September 18, 2024 9:11 am

ചിക്കൻപോക്സ് ബാധിച്ചതിനെത്തുടര്‍ന്ന് നടി ആക്രമണക്കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജയില്‍മോചനം വൈകിയേക്കും. നിലവില്‍ ചികിത്സയിലാണ് പൾസർ സുനി. നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പള്‍സര്‍ സുനി പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്. 

കഴിഞ്ഞദിവസമാണ് പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് ജയിലിൽ സുനി നിന്നും പുറത്തിറങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കാനാണ് സുപ്രീംകോടതി ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്. ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.