18 January 2026, Sunday

Related news

January 11, 2026
January 11, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
December 31, 2025
December 30, 2025
December 29, 2025
December 29, 2025

സുഭദ്ര കൊലപാതകം പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്

Janayugom Webdesk
ആലപ്പുഴ
September 19, 2024 4:37 pm

ആലപ്പുഴ സുഭദ്ര കൊലപാതകത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കലവൂർ കോർത്തുശ്ശേരിയിലെ വീട്ടിലാണ് മാത്യൂസും ശർമിളയുമായി തെളിവെടുപ്പ്. ശര്‍മിളയെയും മാത്യൂസിനെയും ഒറ്റയ്ക്കൊറ്റയ്ക്ക് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. വീടിന് പിറക് വശത്ത് അൽപം മാറി ചതുപ്പിൽ നിന്ന് സുഭദ്ര ഉപയോഗിച്ച തലയണ പൊലീസ് കണ്ടെത്തി. കൊലയ്ക്കിടെ രക്ത പുരണ്ടതിനാല്‍ തലയണ ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ച് കളഞ്ഞെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ആദ്യം മാത്യൂസുമായി തെളിവെടുപ്പ് നടത്തിയ ഇടങ്ങളിൽ ഷർമിളയുമായി വീണ്ടും പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതിനിടെ കോടതി വളപ്പിൽ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. മാധ്യമങ്ങൾക്ക് മുന്നിൽ ശർമിള പൊട്ടിക്കരഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്നാണ് ശർമിള മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ മാത്യുസ്, ശർമിള, റൈനോൾഡ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകത്തിൽ മറ്റാർക്കും നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഓഗസ്റ്റ് നാലിന് കാണാതായ കടവന്ത്ര സ്വദേശി 73 കാരി സുഭദ്രയെ സെപ്റ്റംബർ 10 ന്നാണ് ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 7 ന്ന് ഉച്ചയ്ക്ക് സുഭദ്രയെ മാത്യൂസും ഷർമിളയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് റിമാന്റ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.