10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 6, 2025
April 6, 2025
April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 4, 2025

കൊടുങ്ങല്ലൂർ‑ഇരിഞ്ഞാലക്കുട‑തൃശൂർ റൂട്ടിലെ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിര്‍ത്തിവയ്ക്കും

Janayugom Webdesk
തൃശ്ശൂർ
September 19, 2024 6:48 pm

കൊടുങ്ങല്ലൂർ‑ഇരിഞ്ഞാലക്കുട‑തൃശൂർ റൂട്ടിലെ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിര്‍ത്തിവെക്കുമെന്ന് ബസുടമസ്ഥ- തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. തൃശൂർ‑കൊടുങ്ങല്ലൂർ റൂട്ടിൽ റോഡ് കോൺക്രീറ്റ് പണി നടത്തുന്നതിന് ഏകപക്ഷീയമായി റോഡുകൾ അടച്ചുകെട്ടിയതു മൂലം സർവീസ് നടത്തുവാൻ പറ്റാത്ത സാഹചര്യമാണുള്ളത്.

നിലവില്‍ റോഡ് പണി നടക്കുന്ന ഊരകം, ഇരിഞ്ഞാലക്കുട എന്നീ രണ്ടു സ്ഥലങ്ങളിൽ ബസുകൾ അധികദൂരം ചുറ്റിത്തിരിഞ്ഞാണ് സർവീസ് നടത്തിവരുന്നത്. ഇതിനിടെ ബുധനാഴ്ച മുതൽ വെള്ളാങ്ങല്ലൂർ പ്രദേശത്തും റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.ഈ സാഹചര്യത്തിൽ നിയമാനുസ്കൃത സമയം പ്രകാരം സർവീസ് നടത്തുവാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇന്ന് മുതൽ സർവീസ് നിർത്തിവയ്ക്കുവാൻ ബസ്സുടമ സംഘടന പ്രതിനിധിയോഗം തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ട്രേഡ് യൂണിയൻ സംഘടനകളും ഇക്കാര്യത്തിൽ യോജിപ്പ് പ്രകടിപ്പിച്ചു. എം എസ് പ്രേംകുമാർ ( ടിഡിപിബിഒഎ), വി എസ് പ്രദീപ് (കെബിഒഒ), കെ വി ഹരിദാസ്, കെ പി സണ്ണി (സിഐടിയു), കെ കെ ഹരിദാസ് (എഐടിയുസി), എ സി കൃഷ്ണൻ, കെ ഹരീഷ് ( ബിഎംഎസ്), എ ആര്‍ ബാബു (ഐഎന്‍ടിയുസി) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

TOP NEWS

April 10, 2025
April 10, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.