25 January 2026, Sunday

Related news

November 25, 2025
November 23, 2025
October 29, 2025
October 17, 2025
September 21, 2025
September 19, 2025
September 18, 2025
September 17, 2025
September 17, 2025
September 16, 2025

ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി ഇസ്രായേൽ

നൂറ് കണക്കിന് റോക്കറ്റ് ലോഞ്ചർ ബാരലുകൾ സൈന്യം തകർത്തു 
Janayugom Webdesk
ടെൽഅവീവ്
September 20, 2024 3:46 pm

ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി ഇസ്രായേൽ. ലെബനന്റെ തെക്കൻ മേഖലയിലെ ഭീകരകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് റോക്കറ്റ് ലോഞ്ചർ ബാരലുകൾ ഇസ്രായേൽ സൈന്യം യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തകർത്തു . ഇന്നലെ പ്രാദേശികസമയം ഉച്ചയ്‌ക്ക് ശേഷമാണ് ആക്രമണം നടത്തിയത്. 1000 ബാരലുകളുകളുള്ള 100 റോക്കറ്റ് ലോഞ്ചറുകൾ തകർത്തുവെന്നാണ് സൈന്യം അറിയിച്ചത്. ഇസ്രായേലിലേക്ക് വെടിവയ്‌ക്കുന്നതിന് വേണ്ടിയാണ് ഹിസ്ബുള്ള ഇവ ഉപയോഗിച്ചിരുന്നത്. ഉച്ചയ്ക്ക് ശേഷം 1000 ബാരലുകളുള്ള 100 റോക്കറ്റ് ലോഞ്ചറുകളിൽ യുദ്ധവിമാനങ്ങൾ പതിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് വ്യാഴാഴ്ച ഇസ്രായേൽ ലെബനനിൽ ആക്രമണം നടത്തി. പേജർ, വാക്കി-ടോക്കി ആക്രമണങ്ങളെ അപലപിച്ച് ഹിസ്ബുള്ള ടെലിവിഷൻ പ്രസംഗം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ആക്രമണത്തിന് തുടക്കമിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.