23 January 2026, Friday

Related news

January 13, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
November 14, 2025
November 13, 2025

വാടക ക്വാട്ടേഴ്സില്‍ മോഷണം; സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

Janayugom Webdesk
കണ്ണൂർ
September 20, 2024 9:05 pm

ചിറക്കലിൽ വാടക ക്വാർട്ടേഴ്സിന്റെപുറക് വശത്തെ വാതിൽ തകർത്ത് മോഷണം. കിടപ്പുമുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ച ഏഴേമുക്കാൽ പവൻ സ്വർണാഭരണങ്ങളും 3000 രൂപയും കള്ളൻ കവർന്നു.വ്യാഴാഴ്ച രാവിലെ 8.30 നും 5.15 നും ഇടയിലാണ് സംഭവം. സി പി ഷീബയുടെ പരാതിയിലാണ് വളപട്ടണം പൊലീസ് കേസെടുത്തത്. പരാതിക്കാരിയും ഭർത്താവും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവർപുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ ഇരുമ്പ് മേശയുടെ വലിപ്പ് കുത്തിതുറന്നാണ് മോഷണം നടന്നത്. രണ്ട് പവന്റെ വള, അഞ്ച് പവന്റെ ഒരു മാല, നാല് ഗ്രാമിന്റെ ലോക്കറ്റ്, രണ്ട് ഗ്രാമിന്റെ ഉറുക്ക് എന്നിവയാണ് മോഷണം പോയത്. വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.