23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 18, 2026
January 18, 2026

മസ്തിഷ്‌ക ജ്വരം ബാധിച്ച യുവാവ് മരിച്ചു

Janayugom Webdesk
ചട്ടഞ്ചാല്‍ (കാസര്‍കോട്)
September 23, 2024 12:40 pm

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ ഉകംപാടിയിലെ പി കുമാരന്‍ നായരുടെ മകന്‍ എം മണികണ്ഠന്‍(41) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ വച്ചായിരുന്നു മരണം. മുംബൈയില്‍ സഹോദരന്‍ ശശിധരനോടൊപ്പം കടയില്‍ ജോലി ചെയ്തിരുന്ന മണികണ്ഠന്‍ പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അന്നുതന്നെ കാസര്‍കോട് ഗവ.ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്നു 6 ദിവസത്തിനു ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. അമ്മ: മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ: നിമിഷ. മക്കള്‍. നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങള്‍: കമലാക്ഷി, രവീന്ദ്രന്‍, ഗീത, രോഹിണി, സുമതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.