7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025
December 1, 2025
November 30, 2025
November 29, 2025

ക്രാഷ്ഗാർഡ് അർജുന്റെ ലോറിയുടേത്: തിരിച്ചറിഞ്ഞ് ട്രക്കുടമ

Janayugom Webdesk
ഷിരൂര്‍
September 23, 2024 2:48 pm

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ട്രക്കിൻ്റെ ക്രാഷ്ഗാർഡ് കണ്ടെത്തി. ട്രക്കിൻ്റേതാണെന്ന് ക്രാഷ്ഗാർഡ് ട്രക്കുടമ മനാഫ് കണ്ടെത്തി. രണ്ടാമത് ലഭിച്ച ലോഹ ഭാഗം അർജുൻ ഓടിച്ചിരുന്ന ട്രക്കിൻ്റേതല്ലെന്നും മനാഫ് പറഞ്ഞു. നിലവിൽ ലഭിച്ച കയർ അർജുൻ്റെ ട്രക്കിലുപയോഗിച്ചിരുന്നത് എന്ന് കണ്ടെത്തി.

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെയാണ് വീണ്ടും ലോഹഭാഗങ്ങൾ കണ്ടെത്തിയത്. തിരച്ചിലിനായി നാവികസേനയും പുഴയിലിറങ്ങിയിട്ടുണ്ട്. അർജുന്റെ ലോറിയിലെ കയർ നേരത്തെ കണ്ടെത്തിയിരുന്നു. ഈ വിവരം ലോറി ഉടമയായ മനാഫ് ഉറപ്പാക്കുകയും ചെയ്തു. അതേസമയം ഇന്നലെ കണ്ടെത്തിയ അസ്ഥിഭാഗം ഇന്ന് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.