നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യന്‍ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സിന്റെ (എന്‍എഫ്ഐആര്‍ടിഡബ്യു) 18-ാമത് ദേശീയ സമ്മേളനത്തിന് ബാംഗ്ലൂരിൽ തുടക്കമായി. ബാംഗ്ലൂര്‍ ഫ്രീഡം പാർക്കിൽ നടന്ന പൊതുസമ്മേളനം കർണാടക ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
കെഎൽ യാദവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എഐടിയുസി ദേശീയ സെക്രട്ടറി അമര്‍ജിത് കൗർ, എച്ച് വി അനന്തസുബറാവു, നിർമ്മൽ സിംഗ്, ദീപാലി, വിജയ ഭാസ്കർ എന്നിവർ സംസാരിച്ചു. 300 പ്രതിനിധികള്‍ പങ്കെടുക്കുന്ന ദേശീയ സമ്മേളനത്തില്‍ കേരളത്തിൽ നിന്ന് 15 പ്രതിനിധികളാണ് എത്തിയിരിക്കുന്നത്. ഇന്ന് തുടരുന്ന സമ്മേളനം നാളെ സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.