24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

26കാരിയെ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം;മുഖ്യപ്രതിയെ ഒഡീഷയിൽ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2024 10:19 pm

ബെഗളൂരുവിലെ റഫ്രിജറേറ്റർ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നയാളെ ഒഡിഷയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഒഡിഷ പൊലീസ് പറഞ്ഞു. മുക്തി രഞ്ചൻ റോയ് എന്ന പ്രതിയെ ഇന്ന് ഒഡിഷയിലെ ബദ്രാക് ജില്ലയിലെ ഒരു മരത്തിൽ തൂങ്ങി നരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ ബെഗളൂരുവിലെ 3 പ്രധാന സുഹൃത്തുക്കളിലൊരാളായ ഇയാൾ കേസിലെ പ്രധാന പ്രതിയായിരുന്നു.

നാടിനെ നടുക്കിയ സംഭവത്തിൽ മഹാലക്ഷ്മി എന്ന യുവതിയുടെ മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ശരീരഭാഗങ്ങൾ ജീർണ്ണിച്ചിരുന്നതിനാൽ മൃതദേഹത്തിന് 2 ആഴ്ചയെങ്കിലും പഴക്കമുണ്ടാകാമെന്ന് പൊലീസ് പറഞ്ഞിരുന്നു.ഒരു മാളിൽ ജോലി ചെയ്യുകയായിരുന്ന യുവതി ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.