22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

മക്കള്‍ കൊന്ന പിതാവിന്റെ അസ്ഥികൂടം 30 വര്‍ഷത്തിന് ശേഷം കണ്ടെത്തി

Janayugom Webdesk
ഹത്രാസ്
September 28, 2024 9:25 pm

മക്കള്‍ കൊന്നുവെന്നാരോപിക്കുന്ന ആളിന്റെ അസ്ഥികൂടം 30 വര്‍ഷത്തിന് ശേഷം ഹത്രാസിലെ വീട്ടില്‍ നിന്നും കണ്ടെത്തി.

അസ്ഥികൂടം ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച പൊലീസ് മക്കളായ പ്രദീപ് കുമാര്‍,മുകേഷ് കുമാര്‍,അവരുടെ അമ്മ,പേര് വെളിപ്പെടുത്താത്ത് മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബുദ്ധ റാമിന്റെ 4 ആണ്‍മക്കളില്‍ ഇളയ ആളും ഗിലൗന്ദ്പൂര്‍ ഗ്രാമവാസിയുമായ പഞ്ചാബി സിംഗ് തന്റെ മൂത്ത സഹോദരന്മാര്‍ പിതാവിനെ കാണാതാകുന്നതിന് മുന്‍പുള്ള രാത്രിയില്‍ അദ്ദേഹവുമായി കലഹത്തിലേര്‍പ്പെട്ടിരുന്നതായി ഓര്‍മിക്കുന്നു.

”ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ പിതാവിനൊപ്പമാണ് ഉറങ്ങിയിരുന്നത്.ഒരു ദിവസം രാത്രി 20കാരായ എന്റെ രണ്ട് ജ്യേ്ഷ്ഠന്മാര്‍ മറ്റൊരാളുമായി എത്തി എന്നോട് മറ്റൊരു മുറിയില്‍ പോയി ഉറങ്ങാന്‍ പറഞ്ഞുവെന്ന്” അന്ന് ഒമ്പത് വയസ് പ്രായമുണ്ടായിരുന്ന പഞ്ചാബി സിംഗ് ഓര്‍ത്തെടുക്കുന്നു.

”എനിക്ക് ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല.അതിനാല്‍ ഞാന്‍ പുറത്തേക്ക് പോകാന്‍ തീരുമാനിച്ചു.അ്‌പ്പോള്‍ എന്റെ സഹോദരന്മാര്‍ ഒരു മുറിയില്‍ പിതാവുമായി കലഹത്തിലേര്‍പ്പെടുന്നത് കേട്ടു.ഞാന്‍ പേടിച്ച് ഒരു കോണില്‍ ഒളിച്ചിരുന്നുവെന്നും” പഞ്ചാബി സിംഗ് പറഞ്ഞു.

അടുത്ത ദിവസം രാവിലെ വീട്ടുമുറ്റത്ത് ഒരു പുതിയ കുഴിയും സിംഗിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

”അടുത്ത ദിവസം സ്‌കൂളില്‍ പോയി മടങ്ങിവരുമ്പോള്‍ വീടിന്റെ മുറ്റത്ത് ഒരു കുഴി എടുത്തിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.അമ്മയോട് പിതാവിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം എവിടെയോ പോയിരിക്കുകയാണെന്ന് മാതാവ് പറഞ്ഞുവെന്നും” സിംഗ് പറയുന്നു.ഏകദേശം ഒരു ദശാബ്ദക്കാലമായി സിംഗ് ഈ വിവരങ്ങളെല്ലാം തന്റെ ഉള്ളില്‍ സൂക്ഷിക്കുകയായിരുന്നു.

8 വര്‍ഷം മുന്‍പ് ഈ വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ അന്നത്തെ പൊലീസ് ഇന്‍ ചാര്‍ജ് ഇത് സ്വത്ത് തര്‍ക്കമാണെന്നാരോപിച്ച് കേസ് മടക്കുകയായിരുന്നുവെന്നും പഞ്ചാബി സിംഗ് പറഞ്ഞു.

രണ്ട് മാസം മുന്‍പ് സിംഗും തന്റെ മറ്റൊരു സഹോദരന്‍ ബസ്തി റാമും തങ്ങളുടെ പിതാവ് കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് ജില്ലാ ഭരണകൂടത്തെ സമീപിക്കുകയായിരുന്നു.

ഫൊറന്‍സിക് വിദഗ്ധരുമായി വ്യാഴാഴ്ച ഇയാളുടെ തറവാട്ടിലെത്തിയ പൊലീസ് വീടിന്റെ പൂമുഖം പൊളിച്ച് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.