22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 2, 2024
October 31, 2024

ജമ്മു കശ്മിർ തെരഞ്ഞെടുപ്പ്: 130 കോടി രൂപ പിടിച്ചെടുത്തു, ആയിരത്തിലധികം തെരഞ്ഞെടുപ്പ്ചട്ട ലംഘനങ്ങള്‍ നടന്നു, റിപ്പോര്‍ട്ട്

Janayugom Webdesk
ജമ്മു
September 30, 2024 2:49 pm

ജമ്മു കശ്മിരിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണമുള്‍പ്പെടെ 130 കോടി രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുത്തായി റിപ്പോര്‍ട്ട്. 1,263 തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

600 കേസുകളില്‍ നടപടിയെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 364 പരാതികളില്‍ അന്വേഷണം നടക്കുകയാണെന്നും തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങൾ ആരോപിച്ച് 115 സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും മറ്റുള്ളവർക്കും നോട്ടീസ് നൽകിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

മയക്കുമരുന്ന്, പണം, മദ്യം എന്നിവ ഉൾപ്പെടുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 32 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. 

മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഒക്ടോബർ 1 നാണ് നടക്കുക. സെപ്റ്റംബർ 18 ന് നടന്ന ആദ്യ ഘട്ടത്തിൽ 61.38 ശതമാനവും സെപ്റ്റംബർ 26 ന് നടന്ന രണ്ടാം ഘട്ടത്തിൽ 57.31 ശതമാനവും പങ്കാളിത്തം രേഖപ്പെടുത്തി.

2019 ഓഗസ്റ്റിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്, ഫലം ഒക്ടോബർ 8 ന് പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.