മധ്യപ്രദേശില്‍ പാസഞ്ചര്‍ ബസ് ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാലു വയസുകാരന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 45 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. മെയ്ഹര്‍ ജില്ലയിലാണ് ഇന്നലെ രാത്രിയോടെ അപകടമുണ്ടായത്. പ്രയാഗ്രാജില്‍ നിന്നും നാഗ്പൂരിലേക്ക് പോകുകയായിരുന്നു ബസ്. പാര്‍ക്കിംഗ് ലൈറ്റ് ഓഫായിരുന്നതിനാല്‍ ബസിന്റെ നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ മെയ്ഹര്‍, അമര്‍പാത്താന്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. ജെസിബി മെഷീനുകളും ഗ്യാസ് കട്ടറുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ പേരിലും കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ബസ് ഡ്രൈവര്‍ അശ്രദ്ധയോടെയാണ് ബസ് ഓടിച്ചതെന്നാണ് സ്ഥലം എസ്പി പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.