22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

Janayugom Webdesk
കണ്ണൂർ
September 30, 2024 7:38 pm

കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിലും, തടയാൻ ശ്രമിച്ച ബസ്സ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതി ചേലോറ, മുണ്ടയാട് പനക്കൽ വീട്ടിൽ പി ഹരിഹരനെ ഇരട്ട ജീവപര്യന്തം തടവിനും 1,200 രൂപ പിഴയടക്കാനും ജില്ലാ സെഷൻസ് ജഡ്ജ് കെ ടി നിസ്സാർ അഹമ്മദ് ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. 

കേസിൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെഅജിത്ത്കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കെ എസ് ആർ ടി സി ബസ്സ്സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ സെക്യൂരിറ്റി ജീവനക്കാരനായ തിരുവനന്തപുരം തോന്നക്കൽ വെറ്റുവിള പി എസ് ഭവനിൽ സുനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. ബസ് ജീവനക്കാരനായ അഴീക്കോട് കച്ചേരി, പോത്താടി വീട്ടിൽ പി വിനോദ് കുമാറിനെയാണ് വധിക്കാൻ ശ്രമിച്ചത്. 2017 ജനുവരി 24 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. തുണിയിൽ കരിക്ക് കെട്ടിയായിരുന്നു അക്രമം. സംഭവത്തിന്റെ രണ്ട് ദിവസം മുമ്പ് പ്രതികളുമായി വാക്ക് തർക്കം നടന്നിരുന്നു. ഇതാണ് കൊലക്ക് കാരണമായി സൂചിപ്പിക്കുന്നത്. മാംഗ്ളൂർ സ്വദേശി ബി കെ അബ്ദുള്ളയാണ് കേസിലെ മറ്റൊരു പ്രതി. ഇയാൾ വിചാരണ വേളയിൽ ഒളിവിൽ പോവുകയായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.