14 February 2026, Saturday

Related news

February 8, 2026
February 7, 2026
February 5, 2026
January 28, 2026
January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 8, 2026

ജന്മദിനത്തില്‍ ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദിഖ് കൊച്ചിയില്‍ എത്തി

Janayugom Webdesk
കൊച്ചി
October 1, 2024 6:32 pm

ബലാത്സംഗ കേസില്‍ സുപ്രീം കോടതി താത്ക്കാലിക ജാമ്യം ലഭിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദീഖ്. കൊച്ചിയിലെത്തിയ സിദ്ദിഖ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. അഡ്വ. ബി രാമന്‍പിള്ളയുടെ കൊച്ചിയിലെ ഓഫിസിലാണ് എത്തിയത്.മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു മടക്കം. നിയോമപദേശം തേടുകയായിരുന്നു സിദ്ദിഖിന്റെ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് അറിയുന്നത്.

സിദ്ദിഖിന്റെ ജന്മദിനം കൂടിയാണ് ഇന്ന്. കഴിഞ്ഞ അഞ്ച് ദിവസമായി സിദ്ദിഖ് ഒളിവിലായിരുന്നു. എന്നാല്‍ നടന്‍ കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്നതായാണ് സൂചന. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ ഇറക്കിയിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടന്‍ ഒളിവില്‍ പോയത്. പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

മകനൊപ്പമാണ് സിദ്ദിഖ് രാമന്‍പിള്ളയുടെ ഓഫീസിലെത്തിയത്. കേസില്‍ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥകളും സെഷന്‍സ് കോടതിക്ക് തീരുമാനിക്കാം. ഇത്തരത്തില്‍ മുന്‍കൂര്‍ ജാമ്യം നേടിയ മുകേഷിനെയും ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.