24 January 2026, Saturday

“രാജ്യത്തിന് പിതാവില്ല”; വിവാദപരാമര്‍ശവുമായി കങ്കണാ റണാവത്ത് വീണ്ടും

ബിജെപിക്ക് തലവേദനയായി കങ്കണയുടെ പ്രസ്താവനകള്‍
Janayugom Webdesk
ന്യൂഡല്‍ഹി
October 3, 2024 11:50 am

മഹാത്മാഗാന്ധിയെയും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയെയും കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നടിയും രാഷ്ട്രീയ നേതാവും മാണ്ഡി എംപിയുമായ കങ്കണ റണാവത്ത് വീണ്ടും വിവാദത്തിലേക്ക്. രാഷ്ട്രപിതാവിനെത്തന്നെ താഴ്ത്തിക്കെട്ടുന്നതരത്തിലുള്ള വിവാദപരാമര്‍ശമാണ് താരം ഇത്തവണ നടത്തിയിരിക്കുന്നത്. 

”രാജ്യത്തിന് പിതാവില്ല, മക്കളാണുള്ളത്. ഭാരത മാതാവിന്റെ മക്കള്‍ക്ക് അഭിവാദ്യങ്ങള്‍”, താരം തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു. 

ഗാന്ധിജയന്തി ദിനത്തിലാണ് രാഷ്ട്രപിതാവിനെ അപഹസിക്കുന്നതരത്തിലുള്ള പോസ്റ്റ് അവര്‍ പങ്കുവച്ചതെന്ന് സമൂഹമാധ്യമങ്ങളില്‍ ഇതോടെ പ്രതികരണങ്ങള്‍ വന്നു. പഞ്ചാബിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് മനോരഞ്ജൻ കാലിയയും കങ്കണയുടെ പരാമർശങ്ങളെ വിമർശിച്ചു.
“രാഷ്ട്രീയം അവരുടെ മേഖലയല്ല. രാഷ്ട്രീയം ഗൗരവമുള്ള കാര്യമാണ്. സംസാരിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കണം. അവരുടെ വിവാദ പരാമർശങ്ങൾ പാർട്ടിക്ക് പ്രശ്‌നമുണ്ടാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.