പൈപ്പ് വെള്ളത്തിൽ ചെവിപ്പാമ്പ്. അമ്പലപ്പുഴ കോമന തൈപ്പറമ്പ് വീട്ടിൽ രമണിയുടെ വീട്ടിൽ പൈപ്പിൽ നിന്ന് ലഭിച്ച കുടിവെള്ളത്തിലാണ് ചെവിപ്പാമ്പിനെ കണ്ടെത്തിയത്. ഏകദേശം ഒരിഞ്ച് നീളമുണ്ട് ഇതിന്. ഉച്ചക്ക് വീട്ടുവശ്യത്തിനായി എടുത്ത വെള്ളത്തിലാണ് ഇതിനെ കണ്ടെത്തിയത്.
പരിസരത്തുള്ള പല വീടുകളിലും ഇത്തരത്തിൽ പൈപ്പ് വെള്ളത്തിൽ നിന്ന് പല്ലി, അരണ തുടങ്ങിയ ജീവികളുടെ അവശിഷ്ടങ്ങൾ കാണാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പല തവണ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും ഇതിന് പരിഹാരമായില്ലെന്നും ഇവർ പരാതി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.