ഉത്തര്‍പ്രദേശി അമേഠിയില്‍ സര്‍ക്കാര്‍ അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ വെടിയേറ്റ് മരിച്ചു.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തിന്‍റ ഉദ്യോഗസ്ഥരോട് സംഭവം നടന്ന സ്ഥലത്ത് ഹാജരാകാന്‍ ഉത്തരവിട്ടു.നഗരത്തിലെ ഭവാനിനഗറിലുള്ള വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ 35 കാരനായ സുനില്‍കുമാറിനെയും ഭാര്യയെയും രണ്ട് പെണ്‍മക്കളെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു.
കുറ്റത്തിന് ആസ്പദമായ സംഭവം എന്താണെന്നോ എങ്ങനെയാണ് അക്രമികള്‍ വീട്ടിലേക്ക് കയറിയതെന്നോ വ്യക്തമല്ല.
”അജ്ഞാതരായ വ്യക്തികള്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുകയും അധ്യാപകനെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും മക്കളെയും വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു.ഇതൊരു മോഷണക്കേസാണെന്ന് തോന്നുന്നില്ല.ആഗസ്റ്റ് 18ന് അധ്യാപകന്‍ ചന്ദന്‍ വര്‍മ എന്നൊരാള്‍ക്കെതിരെ എസ്സി എസ്ടി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.ഇത് കൊലപാതകത്തിന് കാരണമായോ എന്ന് അന്വേഷിച്ച് വരികയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അനൂപ് സിംഗ് പറഞ്ഞു.
വെടിയേറ്റ 4 പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നതായി ഡോക്ടര്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.