തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിഷയത്തില്‍ സുപ്രീം കോടതി പ്രത്യേക സംഘത്തിന്റെ സ്വതന്ത്ര അന്വേഷണവും പ്രഖ്യാപിച്ചു. തിരുപ്പതി ലഡ്ഡു വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ പാടില്ലെന്നു കോടതി നിഷ്കർഷിച്ചു.
ജസ്റ്റിസുമാരായ ബി ആർ ഗവായിയും കെ വി വിശ്വനാഥനും ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഇതെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ അഞ്ചംഗ സംഘത്തെയാണ് കോടതി നിയോഗിച്ചിരിക്കുന്നത്. സിബിഐ, ആന്ധ്ര പ്രദേശ് പൊലീസ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി (FSSAI) എന്നിവയിലെ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുള്ളതായി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. പിന്നാലെ വിഷയം വിവാദമാകുകയയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.