10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 8, 2025
April 5, 2025
March 29, 2025
March 25, 2025
March 24, 2025
March 24, 2025
March 22, 2025
March 19, 2025
March 16, 2025

പൊതുവിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് കേരളം ചെലവഴിച്ചത് 4500 കോടി : മുഖ്യമന്ത്രി പിണറായി

Janayugom Webdesk
തിരുവനന്തപുരം 
October 5, 2024 12:45 pm

പൊതുവിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് 4500കോടി രൂപ ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍.അതെല്ലാം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി ഇപ്പോള്‍ മാറി. അതിഥി തൊഴിലാളികളുടെ മക്കളെ ഉള്‍പ്പെടെ പൊതു വിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. അവർക്ക് കൂടി വിദ്യാഭ്യാസം നേടാൻ കഴിയുന്ന രീതിയിൽ വിദ്യാഭ്യാസ നയം മാറി. അതിഥി തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നേടാൻ ഇന്ന് കേരളത്തിൽ കഴിയുന്നുവെന്ന് മുഖ്യമന്ത്രി.

എട്ടുവർഷം മുമ്പ് കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം നൽകാൻ കഴിയാത്ത കുടുംബങ്ങൾ ഉണ്ടായിരുന്നു. എല്ലാവർക്കും വിദ്യാഭ്യാസം കണ്ടെത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. അധ്യാപകരിലും ആവശ്യമായ പരിഷ്കരണങ്ങൾ ഉണ്ടായി.വിദ്യാഭ്യാസ നിലവാരം ഉയർത്തുമ്പോൾ ചില പ്രയാസങ്ങൾ ഉണ്ടാകും. സമൂഹത്തെ ആകെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, ഇതെല്ലാം സാമൂഹ്യനീതിയിൽ അധിഷ്ഠിതമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, നമ്മുടെ കുഞ്ഞുങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കടിമപ്പെടുന്നവർ സമൂഹത്തിൽ ഒന്നിനും കൊള്ളാത്തവരായി മാറുന്നു. രക്ഷിതാക്കളും അധ്യാപകരും ഇതിനെ ജാഗ്രതയോടെ കാണണം. ഇപ്പോൾ ചെറുതാണെങ്കിലും പിന്നീടത് വ്യാപിച്ചേക്കാം. ലഹരി ഉപയോഗം തടയാൻ കർശനമായ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TOP NEWS

April 10, 2025
April 10, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.