10 January 2026, Saturday

പ്രിയങ്കരം

സന്ധ്യാജയേഷ് പുളിമാത്ത്
October 6, 2024 2:31 am

എത്രരാത്രികൾവന്നു-
പോയിതുപോലെ,
ഇനിയെത്രരാത്രികൾ
വന്നിടാമിങ്ങനെ,
ദിനങ്ങളോരോന്നു
ശിഥിലമാക്കുമ്പൊഴും,
നിശബ്ദമായെന്റെ-
മോഹങ്ങളൊക്കെയും,
പലവഴിക്കുപിരിഞ്ഞു-
പോയെങ്കിലും,
തമസുതന്നൊരീ-
തപ്തനിശ്വാസവും,
പെയ്തൊഴിഞ്ഞ-
പ്രണയാർദ്രചിന്തയും,
ഒടുവിലായ്കണ്ട-
നഷ്ടസ്വപ്നങ്ങളും,
വിരഹനൊമ്പര-
മറിയാതിരിക്കുവാൻ,
തമസുതന്നയെൻ-
ആത്മചൈതന്യവും,
ഇണപിരിയാത-
രികിലുണ്ടെങ്കിലും,
മനസുതൊട്ടു-
വായിക്കാനിതെത്രയോ,
പകലുവന്നു-
വിളിക്കുന്നുപിന്നെയും
വിസ്മൃതിയിലാണ്ട-
വെളിച്ചമേപോകനീ
നിഴലുതന്നെ-
യെനിക്കുപ്രിയങ്കരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.