31 December 2025, Wednesday

Related news

November 8, 2025
October 10, 2025
March 3, 2025
February 26, 2025
February 25, 2025
February 25, 2025
February 21, 2025
February 21, 2025
February 19, 2025
February 18, 2025

കേരളത്തെ സച്ചിന്‍ നയിക്കും; രഞ്ജി ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 5, 2024 11:45 pm

രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് നയിക്കുക. സഞ്ജു സാംസണ്‍ ടീമിലില്ല. ആദ്യ മത്സരത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവര്‍ വിക്കറ്റ് കീപ്പറായുണ്ടാകും. തമിഴ്‌നാട് താരം ബാബ അപരാജിതിനെ അതിഥി താരമായി ഉള്‍പ്പെടുത്തി. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ശ്രേയസ് ഗോപാലിനെ ഒഴിവാക്കി. ജലജ് സക്‌സേനയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈമാസം 11ന് പഞ്ചാബിനെതിരെയാണ് കേരളം കളിക്കുന്നത്. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടിലാണ് മത്സരം
ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, ആദിത്യ ആനന്ദ് സര്‍വതെ, ബേസില്‍ തമ്പി, നിധീഷ് എംഡി, ആസിഫ് കെ എം, ഫനൂസ് എഫ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.