കര്‍ണാടകയിലെ പ്രമുഖ വ്യാപാരി മുംതാസ് അലിയെ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് മംഗളൂരു പൊലീസ്. ജനതാദള്‍ സെക്കുലര്‍ എംഎല്‍സി അംഗം ബി എം ഫാറൂഖിന്റെയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹിയുദ്ദീന്‍ ബാവയുടെയും സഹോദരനാണ് കാണാതായ മുംതാസ് അലി.ഇന്ന് രാവിലെയാണ് മുംതാസ് അലിലെ കാണാതായത്.
ഇദ്ദേഹത്തിന്റെ ആഢംബര കാര്‍ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപത്ത് തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി മംഗളൂരു പൊലസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. മുംതാസ് പാലത്തില്‍ നിന്ന് താഴേക്ക് വീണതാകാമെന്ന നിഗമനത്തില്‍ കോസ്റ്റ്ഗാര്‍ഡും എസ്ഡിആര്‍എഫ് സംഘവും നദിയില്‍ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്.
പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോയ മുംതാസ് അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതിന്റെ അടയാളങ്ങള്‍ വാഹനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മംഗളൂരു പൊലീസ് കമീഷണര്‍ അനുപം അഗ്രവാള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.