5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 12, 2024
September 12, 2024
February 9, 2022
February 9, 2022
February 9, 2022
February 8, 2022
November 10, 2021

8000 മീറ്ററിലധികം ഉയരമുള്ള 14 പർവതങ്ങൾ കീഴടക്കി ; അപൂർവ നേട്ടം കൈവരിച്ച് 18 കാരൻ

Janayugom Webdesk
കാഠ്മണ്ഡു
October 9, 2024 9:52 pm

8000 മീറ്ററിലധികം ഉയരമുള്ള 14 പർവതങ്ങൾ കീഴടക്കി നേപ്പാളിലെ നിമ റിഞ്ചി ഷെർപ്പ. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 18 വയസുള്ള നിമ. നിമയും പങ്കാളിയായ പസാങ് നൂർബു ഷെർപ്പയും കൂടി ചേർന്നാണ് 8027 മീറ്റർ ഉയരമുള്ള മൗണ്ട് ഷിഷാപാങ്മ കീഴടക്കിയത്. തുടർന്ന് നേട്ടം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. രണ്ട് വർഷവും പത്ത് ദിവസവും എടുത്താണ് നിമ റെക്കോർഡ് സ്വന്തമാക്കിയത്. 2023 മേയിൽ തന്റെ 17ാം വയസിൽ 10 മണിക്കൂറിനുള്ളിൽ എവറസ്റ്റും (8848.86 മീ), ലോട്സെ (8516) കൊടുമുടിയും കീഴടക്കി ചരിത്രം കുറിച്ചിരുന്നു ഈ പർവതാരോഹകൻ. സെപ്റ്റംബറിൽ 8167 മീറ്റർ ഉയരമുള്ള ധൗലഗിരി പർവതവും കീഴടക്കി. ശിഷപാങ്മയിൽ നാല് പർവതാരോഹകർ മരിച്ചതോടെ കുറച്ചു കാലം പർവ​താരോഹണം നിർത്തിവെച്ചു.അതിനു ശേഷമാണ് പുതിയ നേട്ടം.

 

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.