23 January 2026, Friday

Related news

December 30, 2025
December 15, 2025
November 19, 2025
November 15, 2025
November 15, 2025
November 8, 2025
October 25, 2025
October 25, 2025
October 10, 2025
September 6, 2025

ഒമര്‍ അബ്ദുളള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും

Janayugom Webdesk
ശ്രീനഗര്‍
October 10, 2024 3:41 pm

ഒമര്‍ അബ്ദുളള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും. ശ്രീനഗറില്‍ ചേര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഒമര്‍ അബ്ദുളള നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. നാളെ ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ കത്ത് നല്‍കും.

പത്തു വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ്. ജമ്മു കശ്മീരിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. മൂന്ന് ഘട്ടമായി നടന്ന ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.