കാണാതായ കുഞ്ഞിമംഗലത്തെ 13 വയസുകാരിയെ കണ്ടെത്താനായി അതിർത്തികളിൽ പൊലീസ് പരിശോധന ശക്തമാക്കി. കുഞ്ഞിമംഗലം തെക്കുമ്പാട് പുതിയ പുഴക്കര താമസിക്കുന്ന കർണാടക സ്വദേശിയുടെ മകളെയാണ് ബുധനാഴ്ച പുലർച്ചെ മൂന്നോടെ കാണാതായത്. ബന്ധുവായ യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി സഹോദരി പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇയാൾ തള്ളിക്കൊണ്ടു പോകുന്ന സ്കൂട്ടറിന് പിന്നാലെ നടന്നു പോകുന്ന പെൺകുട്ടിയുടെ സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
പെൺകുട്ടിയുമായി കർണാടക രജിസ്ട്രേഷനിലുള്ള സ്കൂട്ടറിൽ കർണാടകയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പ്രധാനറോഡുകളിൽ പൊലീസിനെ വിന്യസിച്ചിരുന്നു. രാജപുരം, ആദൂർ, ബദിയഡുക്ക, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രത നിർദേശം നൽകിയതിനെ തുടർന്നായിരുന്നു സ്കൂട്ടർ കണ്ടെത്താനുള്ള ശ്രമം നടത്തിയത്. ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഇയാളുടെ ഫോൺ സ്വിച്ച്ഓഫുമായിരുന്നു. മീൻപിടിത്തത്തിനായി കർണാടകത്തിൽ നിന്നും കേരളത്തിലെത്തിയ കുടുംബം ആറുവർഷമായി കുഞ്ഞിമംഗലത്താണ് താമസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.