21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 2, 2024
November 1, 2024
October 29, 2024
October 26, 2024
October 23, 2024
October 22, 2024
October 14, 2024
October 14, 2024
October 13, 2024
October 11, 2024

ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 പേർ കൊ ല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
ബെയ്റൂട്ട്
October 11, 2024 11:20 am

ലബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. 

കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന റുഫൈദ സ്‌കൂളിനു നേരെയാണ്‌ ആക്രമണമുണ്ടായത്. 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നും അധികൃതർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.