നീണ്ട രണ്ട് മണിക്കൂറിന്റെ ആശങ്കയ്ക്ക് അവസാനമായി എയര്‍ ഇന്ത്യ വിമാനം ട്രിച്ചിയിലെ വിമാനത്താവളത്തില്‍ അതി സാഹസികമായി ലാൻഡ് ചെയ്തു. 15 വര്‍ഷത്തെ പഴക്കമുള്ള ബോയിങ് 737 വിമാനമാണ് ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍മൂലം രണ്ട് മണിക്കൂര്‍ ട്രിച്ചിയുടെ ആകാശത്ത് വട്ടമിട്ട് പറന്നത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തിരിച്ചിറക്കാനാകെയിരുന്നപ്പോള് പൈലറ്റ് ഇന്ധനം കളഞ്ഞ്, അതി സാഹസികമായി വിമാനം താഴെയിറക്കുകയായിരുന്നു. 8.10 ഓടെയാണ് വിമാനത്തിന് ലാൻഡിങ്ങ് നടത്താനായത്.
അതേസമയം ഇതേ വിമാനം നേരത്തെയും രണ്ട് തവണ സാങ്കേതിക തകരാര്‍ നേരിട്ടിരുന്നു. 2014ലും 2017ലും വിമാനത്തിന് സാങ്കേതിക തകരാറുണ്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.