23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

നവയുഗം സുഹൃദ് സംഗമം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
October 13, 2024 8:28 am

നവയുഗം സുഹൃദ് സംഗമം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ചരിത്രം പേറുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുഖമാസികയായ നവയുഗത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.പട്ടം പി. എസ് സ്മാരകത്തിൽ ചേർന്ന യോഗത്തിൽ ചീഫ് എഡിറ്റർ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എഡിറ്റർ ആർ അജയൻ ആമുഖ അവതരണം നടത്തി.
എഴുത്തുകാരായ ഡോ. പി. കെ ജനാർദ്ദനക്കുറുപ്പ്, ഡോ. ചേരാവള്ളി ശശി, പി. വസന്തം,എം. ചന്ദ്രബാബു,ജോസ് പ്രകാശ്, ടി. കെ. വിനോദൻ, ജിനു ഉമ്മൻ സഖറിയ, ബൈജു ചന്ദ്രൻ,ബേബി കാസ്ട്രോ, ഡോ. പി. കെ സബിത്ത് , ഫെബൻ ഇട്ടി, കിരൺ രാജൻ,അതുൽ നന്ദൻ,അഭിജിത്,ബേബി കാസ്ട്രോ എന്നിവർ പങ്കെടുത്തു. സഖാവ് സത്യൻമൊകേരി ചർച്ചകൾക്ക് മറുപടി പറഞ്ഞു. മാനേജർ എം നിസാറുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.