ആലപ്പുഴ കലവൂർ പ്രീതികുളങ്ങരയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ പെൺകുട്ടിയുടെ മുടിമുറിച്ചതായി പരാതി. കുടുംബം മണ്ണഞ്ചേരി പോലീസിൽ പരാതി നൽകി. രാത്രി കുട്ടികളുടെ ആഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് സംഭവം. മുടി മുറിച്ചുമാറ്റിയ വിവരം വീട്ടിൽ എത്തിയപ്പോഴാണ് നഴ്സിങ് വിദ്യാർത്ഥിയായ പെൺകുട്ടി അറിഞ്ഞത്.
സമീപത്തുണ്ടായിരുന്ന മധ്യവയസ്കനാണ് ഇതിന് പിന്നിൽ എന്നാണ് സംശയം. മദ്യപിച്ച് എത്തിയ ആളോട് മാറിപോകാൻ പെൺകുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ചെയ്തതാണോ എന്നാണ് സംശയം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കുടുംബത്തിന്റെ പരാതിയിൽ പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.