21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 5, 2025
March 27, 2025
March 26, 2025
March 21, 2025
February 13, 2025
January 29, 2025
January 10, 2025
December 28, 2024
November 28, 2024

സര്‍ക്കാര്‍ നല്‍കിയ പട്ടയ ഭൂമി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ പുതുശേരിയിലെ 36 കുടുംബങ്ങൾ

Janayugom Webdesk
കഞ്ചിക്കോട്
October 13, 2024 9:43 pm

സര്‍ക്കാര്‍ നല്‍കിയ പട്ടയഭൂമി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ പുതുശേരി പഞ്ചായത്തിലെ 36കുടുംബങ്ങൾ. മിച്ചഭൂമിയില്‍ സർക്കാർപട്ടയം അനുവദിച്ചുപതിച്ചു നൽകിയ സ്ഥ ലങ്ങൾക്കെതിരെ ഭൂവുടമ കോടതിയിൽ നൽകിയ കേസാണ് 36 കുടുംബങ്ങളെ ആശങ്കയിലാ ക്കിയിരിക്കുന്നത്. 30 വർഷം മുമ്പ് പതിച്ചു കിട്ടിയ ഭൂമിയാണ് കേസില്‍ കുടുങ്ങി കിടക്കുന്നത് എന്നതാണ് ഇവ രുടെ ആശങ്കയ്ക്കു കാരണം. സര്‍ക്കാര്‍ പട്ടയം നല്‍കിയ നല്‍കിയ ഭൂമിയ്ക്കെതിരെ ഉടമ ന ല്‍കിയ കേസില്‍ വിധി ഭൂവുടമയ്ക്കു അനുകൂലമാണെന്നും ഇതിനെ തുടർന്ന് അനുവദിച്ച പട്ടയങ്ങൾ റദ്ദു ചെയ്യപ്പെട്ടെന്നുമാണ് വില്ലേജ് ഓഫീസ് അധികൃതർ കുടും ബാംഗങ്ങളെ അറിയിച്ചിരിക്കുന്നത്. കേസ് നില നിൽക്കുന്നഭൂമി ആയതിനാൽ അന്നു മുതൽ ഭൂനികുതിയൊന്നും ഈടാക്കിയിട്ടില്ലെന്നും ഇവർ അറിയിച്ചു. 1990ലാണ് പുതിശ്ശേരി പഞ്ചായ ത്തിലെ പട്ടികജാതിക്കാരായിട്ടു ള്ള പാവപ്പെട്ടവര്‍ക്ക് ഭൂമി അനുവദിച്ചു നല്‍കിയത്.

എന്നാല്‍ 1969–71-72വർഷങ്ങളിൽ കൊണ്ടുവന്ന ഭൂപരിഷ്കരണ ഭേദഗതി നിയമമനുസരിച്ചു പുതുശേരി വെസ്റ്റ് വില്ലേജിൽ റീ സർവേ 119/1, ബ്ലോക്ക് 36 ലുള്ള മൂന്ന് ഏക്കര്‍ വരുന്ന ഭൂമി സർക്കാർ സ്ഥലം ജന്മിയിൽ നിന്നും പിടിച്ചെടുത്താണ് അർഹരായിട്ടുള്ള കുടുംബങ്ങൾക്കു പിന്നീട് മിച്ച ഭൂമിയായി പതിച്ചു നൽകിയത്. നരകംപുള്ളി പാലത്തിനു സമീ പം വേനോലി റോഡിനോടു ചേർ ന്നുള്ള ചതുപ്പു പ്രദേശങ്ങളാണ് മിച്ചഭൂമിയായി കണ്ടെത്തിയ ഈ സ്ഥലങ്ങളിൽ കൂടുതലും. എന്നാൽ സർക്കാർ തങ്ങളുടെ കൈവശ ഭൂമി പിടിച്ചെടുത്തത് ഭൂപരിധി ഭേദഗതി വ്യവസ്ഥയുടെ പരസ്യ ലംഘനമാണെന്നാണ് പരിധിയിൽ കൂടുതൽ ഭൂമിയില്ലെന്നുമായിരുന്നു ഭൂവുടമ കോടതിയില്‍ വ്യക്തമാക്കിയത്. കോടതി ഇത് അംഗീകരിക്കുകയും സർക്കാർ പിടിച്ചെടുത്ത ഭൂമി ഭൂവുടമയ്ക്കൂ തിരിച്ചു നൽകണ മെന്ന് ഉത്തരവു നൽകിയെന്നുമാ ണ് വില്ലേജ് അധികൃതര്‍ പറയു ന്നത്. എന്നാല്‍ ഇതു സംബന്ധി ച്ച് 36 കുടുംബങ്ങളില്‍ ആര്‍ക്കും വ്യക്തതയില്ല.

ഇടതു സര്‍ക്കാര്‍ നല്‍കിയ ഭൂമി അധസ്ഥിതര്‍ക്ക് നല്‍കിയതിനെതിരെ ഭൂ ഉടമ കേസ് നല്‍കിയപ്പോള്‍ അന്ന് അദികാരത്തിലെത്തിയ കോൺ ഗ്രസ് സർക്കാർ താല്പര്യമെടുക്കാത്തതാണ് വിധി തങ്ങൾക്കു പ്രതികൂലമാകാൻ കാരണമെന്നാണ് പരാതിക്കാരുടെ ആരോപണം. വിധിക്കെതിരെ ഈ കുടുംബങ്ങളിൽ 17പേർ കക്ഷി ചേർന്ന് ഹൈക്കോടതി മുമ്പാകെ നൽകിയ അപ്പീൽ പ്രകാരം താൽക്കാലിക സ്റ്റേ അനുവദിച്ചു കിട്ടിയിട്ടുണ്ടെന്നും ഹര്‍ജിക്കാർ പറയുന്നു. പട്ടയ ഭൂമി കൈമോശം വരിക യാണെങ്കിൽ പകരം ഭൂമി നൽകി ഈ കുടുംബങ്ങളെ സംരക്ഷ ണം നൽകുന്നതിന് ഇടതുപക്ഷ സർക്കാർ താല്പര്യം കാണിക്ക ണമെന്നും തങ്ങളെ കൈവിടരു തെന്നുമാണ് 36 കുടുംബാംഗങ്ങ ള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.