25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

വ്യാപാരം ഇടിയുന്നു;ഹൈറേഞ്ചിന് നെഞ്ചിടിപ്പ്

Janayugom Webdesk
അടിമാലി
October 16, 2024 9:31 pm

ഹൈറേഞ്ചിലെ ഗ്രാമീണ മേഖലകളിൽ വ്യാപാരം കുത്തനെ കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. കാർഷിക മേഖലയിലെ ഉത്പാദന കുറവിനും, വിലത്തകർച്ചയ്ക്കുമൊപ്പം നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റവുമാണ് തകർച്ചക്ക് കാരണമെന്നാണ് വിലയിരുത്തൽ. കാർഷിക മേഖലയുമായി ബന്ധപ്പെട്ടാണ് ഹൈറേഞ്ചിലെ ജീവിതം. പലവിധ പ്രതിസന്ധികൾ മൂലം കർഷകർ ആശങ്കയുടെ മുൾമുനയിലാണ്. കാലാവസ്ഥ വ്യതിയാനമാണ് അതിൽ മുഖ്യം. പതിവ് തെറ്റിയുള്ള മഴ കാർഷിക ഉത്പാദനത്തിന്റെ താളം തെറ്റിച്ചു. റബ്ബർ, കുരുമുളക്, ജാതി, കൊക്കോ, ഏലം അടക്കമുള്ള കൃഷികളാണ് ഹൈറേഞ്ച് മേഖലയിൽ വ്യാപകമായുള്ളത്. ഇവയുടെ വിലയിൽ അസാമാന്യ ചാഞ്ചാട്ടമാണ് കുറെ നാളുകളായി നിലനിൽക്കുന്നത്.
പ്രതീക്ഷയായിരുന്ന ജാതി, കൊക്കോ കൃഷിയിൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. പച്ച കൊക്കോ കായ കിലോയ്ക്ക് 70–75 രൂപയും, ജാതിക്കായ്ക്ക് 250 ‑290 പത്രിയ്ക്ക് 1800 — 900രൂപയുമാണ് വില. മഴയെത്തുടർ റബ്ബർ ടാപ്പിംഗ് നിന്നതോടെ ആ വരുമാനവും നിലച്ചു. അതും ഫോർഷീറ്റിന് കിലോയ്ക്ക് 205 ആണ് വില. ഏലത്തോട്ടം മേഖല ഒന്നാകെ തകർന്ന മട്ടാണ്. മുന്തിയ ഇനം കായയ്ക്ക് 1800–2250 വരെ ആണ് വില. കൂലിച്ചെലവും വളത്തിന്റെയും, കീടനാശിനികളുടെയു തീവിലയും കർഷകർക്ക് ഇരുട്ടടിയായി.
ഏലം കൃഷി നിലനിർത്താൻ പെടാപ്പാടിലാണ് കർഷകർ. ഇതിനു പുറമേ വായ്പാ തിരിച്ചടവും അനുബന്ധ പ്രശ്നങ്ങളും കർഷകരെ ഒട്ടൊന്നുമല്ല വലയ്ക്കുന്നത്. രൂക്ഷമായ വേനൽച്ചൂട് ഏലത്തിന്റെ ഉത്പാദനത്തെ ബാധിച്ചു. കായയും വള്ളിയും ഉണങ്ങി കാലവർഷത്തിന്റെ കടന്നുവരവും കൃഷി മേഖലയിൽആശങ്ക സൃഷ്ടിക്കുകയാണ്. ലേല പതിവ് കേന്ദ്രങ്ങളിൽ നിലനിൽക്കുന്ന കിടമത്സരങ്ങളും, കർഷക വിരുദ്ധ നിലപാടുകളും മറ്റൊരു വെല്ലുവിളിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.