28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 24, 2025
December 18, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025
December 14, 2025

കോൺഗ്രസ്-ബിജെപി ബന്ധം; എൽഡിഎഫ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു: എം വി ഗോവിന്ദൻ

Janayugom Webdesk
ന്യൂഡല്‍ഹി
October 17, 2024 4:13 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ആർഎസ്‌എസ്‌,കോൺഗ്രസ്‌ ഗൂഢാലോചനയുണ്ടെന്ന്‌ അന്ന്‌ ഇടതുപക്ഷം പറഞ്ഞത് ശരിയാണെന്ന്‌ തെളിയുകയാണെന്ന്‌ സിപിഐ(എം) സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട്‌ അസംബ്ലി മണ്ഡലത്തിലെ എംഎൽഎയെ വടകര പാർലമെന്റ്‌ മണ്ഡലത്തിലേക്ക് മാറ്റിയത് ആർഎസ്‌എസുമായുള്ള ഗൂഢാലോചനയിലാണെന്ന് അന്ന്‌ ഇടതുപക്ഷം പറഞ്ഞതായിരുന്നു. ഇന്ന്‌ കോൺഗ്രസ് സൈബർ സംവിധാനത്തിന്റെ നേതാവായിരുന്ന ഡോ. സരിൻ തന്നെ അത്‌ അടിവരയിട്ട്‌ വ്യക്തമാക്കിയിരിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസിലെ ത്രിമൂർത്തികളെ പോലെയല്ല സിപിഐ (എം). പാർടിയിൽ കൃത്യമായ രീതിയിൽ ചർച്ച നടത്തിയാണ് തീരുമാനമെടുക്കുകയെന്നും എം വി ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.