മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേർ കൊട്ടിയം പൊലീസിന്റെ പിടിയിലായി. കിഴവൂർ ഫൈസൽ വില്ലയിൽ ഫൈസൽ(29), കരീപ്ര കുഴിമതിക്കാട് മാവിള വീട്ടിൽ വിപിൻ (32), കണ്ണൂർ ചെമ്പിലോട് ആരതിയിൽ ആരതി(30) കിളികൊല്ലൂർ പ്രഗതി നഗർ-51 മുന്നാസിൽ ബിലാൽ(35), കല്ലുവാതുക്കൽ പാമ്പുറം എസ്എസ് ഭവനിൽ സുമേഷ്(26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
കൊല്ലം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വില്‍പ്പനയ്ക്കായി എത്തിച്ച 4.37 ഗ്രാം എംഡിഎംഎയാണ് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. ബിലാലും സുമേഷും ചേർന്നാണ് മയക്ക് മരുന്ന് എത്തിച്ചത്. രണ്ട് ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൊട്ടിയം ഇൻസ്പെക്ടർ സുനിലിന്റെ നേതൃത്തിൽ എസ്ഐ ഷിഹാസ്, എഎസ്ഐ ഫിറോസ്ഖാൻ, എസ് സിപിഒമാരായ സജു, സീനു, മനു, സിപിഒമാരായ പ്രവീൺചന്ദ്, സന്തോഷ്ലാൽ, ഷമീർ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.